KollamKeralaNattuvarthaLatest NewsNews

വൃ​ദ്ധ​ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര മ​ന​യി​ലേ​യ​ത്ത് പീ​ടി​ക​യി​ൽ ഖ​ദീ​ജ ഉ​മ്മ കു​ഞ്ഞി​നെ (66) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്

ച​വ​റ: വൃ​ദ്ധ​യെ ച​വ​റ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രു​നാ​ഗ​പ്പ​ള്ളി അ​യ​ണി​വേ​ലി​കു​ള​ങ്ങ​ര മ​ന​യി​ലേ​യ​ത്ത് പീ​ടി​ക​യി​ൽ ഖ​ദീ​ജ ഉ​മ്മ കു​ഞ്ഞി​നെ (66) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ പ​തി​നാ​ലി​ന് വൈ​കു​ന്നേ​ര​ത്തോ​ടു കൂ​ടി ഇ​വ​രെ കാ​ണാ​യാതിരുന്നു. തു​ട​ർ​ന്ന്, ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പതിനൊന്നുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം കഠിന തടവ്

ച​വ​റ ടി ​എ​സ് ക​നാ​ലി​ൽ കെ​എം​എ​ൽ​എ​ൽ എം​എ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയ​ത്. മൃ​ത​ദേ​ഹം ഒ​ഴു​കി​യെ​ത്തി​യതാവാം എ​ന്നാണ് പൊലീ​സ് നി​ഗമനം. ച​വ​റ പൊലീ​സും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്ത​ത്.

ക​രു​നാ​ഗ​പ്പ​ള്ളി നി​ന്നും ബ​ന്ധു​ക്ക​ളെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തിയ ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button