KeralaLatest NewsNews

മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പതിനൊന്നുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം കഠിന തടവ്

പാലക്കാട്‌: മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് പതിനൊന്നുകാരിയെ പീഡിപ്പിച്ച വയോധികന് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അഞ്ചുവർഷം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

Also Read:ക​​ശാ​​പ്പി​​നു നി​​ർ​​ത്തി​​യി​​രു​​ന്ന അ​​റ​​വു​​മാ​​ടു​​ക​​ൾ മോ​​ഷ​​ണം പോ​​യ​​താ​​യി പ​​രാ​​തി

സ്കൂൾ വേനലവധിക്കാലത് കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ്, ചുള്ളിമട പടിഞ്ഞാറെക്കാട് എന്ന സ്ഥലത്ത് തെങ്ങിന്‍ തോട്ടത്തിനടുത്തുള്ള കനാലിലടുത്ത് കൂട്ടികൊണ്ടു പോയി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തിൽ, കഞ്ചിക്കോട് ചുള്ളിമട സ്വദേശി 69കാരനായ കുമാരനെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

നാല് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് പുറത്തു വരുന്നത്. ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി പിഴ അടയ്‌ക്കേണ്ട തുക ഇരയ്ക്ക് നൽകാൻ നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button