
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ വയോധികൻ അറസ്റ്റിൽ. മതിലകം പുന്നക്ക ബസാർ സ്വദേശി കണ്ണോത്ത് വീട്ടിൽ സുബ്രഹ്മണ്യനെയാണ് (67) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.
12 വയസ്സുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
മതിലകം എസ്.ഐ വി.വി. വിമലും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments