മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിറങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. കിവീസ് ടീമിലെ നിര്‍ണായക താരമായ ഡെവോണ്‍ കൊണ്വോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൂന്നാം ടെസ്റ്റില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ അഞ്ച് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി വീണ്ടും പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാലെ കോണ്‍വെക്ക് മൂന്നാം ടെസ്റ്റില്‍ കളിക്കാനാവൂ .
നേരത്തെ, രണ്ടാം ടെസ്റ്റില്‍ കിവീസിനായി കളിച്ച ഓള് റൗണ്ടര്‍ മൈക്കല്‍ ബ്രേസ്വെല്ലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം ഫിസിയോ വിജയ് വല്ലഭ, സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ ക്രിസ് ഡൊണാള്ഡ്സണ് എന്നിവര്‍ക്കും ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്ത വ്യാഴാഴ്ച ലീഡ്സിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ്.
Read Also:- ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കാം..
കൊവിഡ് സ്ഥിരീകരിച്ച കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും കൊവിഡ് മുക്തരായി ചൊവ്വാഴ്ചയോടെ ഹെഡിംഗ്ലിയില് ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും കിവീസ് ടീം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ടീമിലെ മറ്റ് താരങ്ങള്‍ക്ക് ഇന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. കൊണ്വേക്ക് പകരക്കാരനായി ആരെയും നിശ്ചയിച്ചിട്ടില്ല.
Post Your Comments