ദോഹ: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഖത്തർ. ഗാർഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 8 മണിക്കൂർ ആയിരിക്കണമെന്നാണ് ഖത്തർ തൊഴിൽ മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. 2 മണിക്കൂർ അധികം ജോലി ചെയ്യുന്നതിന് തതൊഴിലാളികൾക്ക് നിശ്ചിത തുക നൽകുകയും വേണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിക്കുന്നു.
അതേസമയം, രാജ്യത്ത് പുതിയ ബിസിനസുകൾ ആരംഭിക്കാൻ താത്ക്കാലിക വാണിജ്യ ലൈസൻസ് ലഭിക്കുമെന്ന് ഖത്തർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വകാര്യ മേഖലയെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും ചേർന്നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹോട്ടലുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങാൻ താത്ക്കാലിക ലൈസൻസ് ലഭിക്കും. ഒരു വർഷമാണ് ലൈസൻസിന്റെ കാലാവധി. അധികൃതരുടെ അനുമതിയോടെ ലൈസൻസ് കാലാവധി നീട്ടാൻ കഴിയും. ലിമോസിൻ, ശുചീകരണം, കോൺട്രാക്ടിങ് തുടങ്ങിയ സംരംഭങ്ങൾക്ക് താത്ക്കാലിക ലൈസൻസ് ലഭിക്കില്ല.
Read Also: പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാം: തീരുമാനവുമായി സൗദി
Post Your Comments