എല്ലാ സ്ത്രീകളും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് സമയം തെറ്റിയുള്ള ആര്‍ത്തവും ആര്‍ത്തവ വേദനയും. ഹോര്‍മോണുകളുടെ സന്തുലനമില്ലായിമ ആര്‍ത്തവത്തിന്റെ തുടക്കത്തിലും അല്ലങ്കില്‍ ആര്‍ത്തവ വിരാമ സമയത്തും ക്രമം തെറ്റിയ ആര്‍ത്തവത്തിനും കാരണമാകാം.ശരീരത്തില്‍ ഹോര്‍മോണ്‍ നിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ക്രമീകരിക്കാന്‍ ശരീരം ശ്രമിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ക്രമം തെറ്റിയ ആര്‍ത്തവം ഉണ്ടാകുന്നത്. ആര്‍ത്തവ ക്രമക്കേടുകള്‍ പരിഹരിക്കാനുള്ള പരിഹാര മാര്‍ഗങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്.
ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ല ഒരു പരിഹാരമാണ് ജീരകം. ആര്‍ത്തവ കാലത്ത് ജീരകം വെള്ളത്തില്‍ കുതിര്‍ത്തു കഴിച്ചാല്‍ ആര്‍ത്തവ സംബന്ധമായ വേദന ഒരു പരിധി വരെ തടയാന്‍ കഴിയും. ജീരകത്തില്‍ ധാരാളമായി അയേൺ അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ട് ഇത് കഴിക്കുന്നത് ആര്‍ത്തവ കാലത്ത് രക്തസ്രാവത്തിലൂടെ ഇരുമ്പ് നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗം ആണ്. ഒരു സ്പൂണ്‍ ജീരകം ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗം ആണ്.
എള്ള് കഴിക്കുന്നത് ആര്‍ത്തവ കാല പ്രശ്‌നങ്ങള്‍ക്ക് നല്ല ഒരു പരിഹാര മാര്‍ഗ്ഗം ആണ്. എള്ളില്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും മിനറലുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ എള്ളിന് ആര്‍ത്തവത്തെ ശരിയായ ദിശയിലേക്കു നയിക്കുന്നതിനും വേദന കുറക്കുന്നതിനും കഴിവുണ്ട്. തലേദിവസം എള്ള് വെള്ളത്തില്‍ കുതിര്‍ത്തുവച്ച് പിറ്റേന്ന് ആ വെള്ളം ഊറ്റിയെടുത്ത് ദിവസം രണ്ടുനേരം കുടിക്കുന്നത് ആര്‍ത്തവം ക്രമമായി വരുന്നതിനും ആര്‍ത്തവ വേദന കുറക്കുന്നതിനും സഹായിക്കുന്നു.
Post Your Comments