കേരളത്തിലെ വിവിധ ജില്ലകളിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. ഉപയോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്.
പൊതു വിപണിയിൽ ഉള്ളതിനേക്കാൾ വിലക്കുറവിലാണ് കേരള ചിക്കൻ വിൽക്കുന്നത്. 2017 നവംബറിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് 100 കോടി വിറ്റുവരവ് എന്ന നേട്ടം കൈവരിച്ചത്.
വ്യക്തിഗത സംരംഭ മാതൃകയിലാണ് പദ്ധതി ആരംഭിച്ചത്. ബ്രോയിലർ ഫാമുകൾ നടത്തുന്ന 270 വനിതാ സംരംഭകരും 94 ഔട്ട്‌ലെറ്റുകൾ നടത്തുന്ന വനിതകളും ഉൾപ്പെടെ 364 കുടുംബശ്രീ വനിതാ സംരംഭകർക്കാണ് ഈ നേട്ടത്തിന്റെ പ്രയോജനം ലഭിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് 79 ലക്ഷം കിലോ ചിക്കനാണ് ഔട്ട്‌ലെറ്റുകളിലൂടെ വിപണനം നടത്തിയത്.
Post Your Comments