ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഇന്നോവ ക്യാപ്റ്റാബ്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്റ്റസ് കമ്പനി ഉടൻ സമർപ്പിക്കും. പ്രമുഖ ഡ്രഗ് നിർമ്മാതാക്കളാണ് ഇന്നോവ ക്യാപ്റ്റാബ്.
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 900 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2005 ലാണ് ഇന്നോവ ക്യാപ്റ്റാബ് സ്ഥാപിതമായത്. കാർഡിയോ മെറ്റബോളിക്, റെസ്പിറേറ്ററി, ന്യൂറോ സയൻസ് തുടങ്ങിയ ചികിത്സാ രംഗത്ത് ശക്തമായ സാന്നിധ്യമാണ് കമ്പനിക്ക് ഉള്ളത്.
Also Read: പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു സഹോദരിമാരെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു
റിപ്പോർട്ടുകൾ പ്രകാരം, ജെഎം ഫിനാൻഷ്യലിനെയും ഐസിഐസിഐ സെക്യൂരിറ്റിസിനെയും ബാങ്കർമാരായി നിയമിച്ചിട്ടുണ്ടെങ്കിലും ഈ കാര്യത്തോട് ഇന്നോവ ക്യാപ്റ്റാബ് പ്രതികരിച്ചിട്ടില്ല.
Post Your Comments