Latest NewsNewsInternational

പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദു സഹോദരിമാരെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു

ന്യൂനപക്ഷ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ പാകിസ്ഥാനിൽ തുടരുകയാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ രണ്ട് കൗമാരക്കാരായ ഹിന്ദു സഹോദരിമാരെ രണ്ട് പേർ ബലാത്സംഗം ചെയ്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പെൺകുട്ടികളെ ബലാത്സംഗം ചെയ്തത്. ഉമൈർ അഷ്ഫാഖ്, കാഷിഫ് അലി എന്നിവരാണ് തങ്ങളെ പീഡിപ്പിച്ചതെന്ന് പെൺകുട്ടികൾ പരാതി നൽകി.

വൈദ്യപരിശോധനയിൽ പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതികളിലൊരാൾ പാകിസ്ഥാനിൽ സ്വാധീനമുള്ള കുടുംബത്തിൽ പെട്ടയാളാണ്. അതിനാൽ, പ്രദേശത്തെ സ്വാധീനമുള്ള ചിലർ ഇരകളുടെ കുടുംബവുമായി പ്രശ്‌നം പരിഹരിക്കാൻ ഇടപെടൽ നടത്തി. പോലീസ് ഇതിന് കൂട്ടുനിന്നു. എന്നാൽ, പെൺകുട്ടികളും കുടുംബവും പരാതിയിൽ ഉറച്ച് നിന്നതോടെ പോലീസ് കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.

Also Read:ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ദിലീപ്

ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിംഗ് സിർസ വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് കുറ്റകൃത്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് പങ്കുവെച്ചത്. ‘പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നത് തുടരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 2 ഹിന്ദു കൗമാരക്കാരായ സഹോദരിമാർ തോക്കിന് മുനയിൽ ബലാത്സംഗം ചെയ്യപ്പെട്ടു. പ്രദേശത്തെ സ്വാധീനമുള്ള ചില ആളുകൾ ഇരകളുടെ കുടുംബവുമായി വിഷയം ഒത്തുതീർപ്പാക്കാൻ ആഗ്രഹിച്ചതിനാൽ 3 ദിവസത്തെ കാലതാമസത്തിന് ശേഷമാണ് പാക് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്’, അദ്ദേഹം ട്വീറ്റ് ചെയ്തു.

ജൂൺ 5 ന് രാവിലെ, 16 ഉം 17 ഉം വയസ്സുള്ള രണ്ട് സഹോദരിമാർ, ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഫോർട്ട് അബ്ബാസിലെ ബഹവൽനഗറിലെ അവരുടെ വീടിനടുത്തുള്ള വലയിൽ വെച്ചാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. തോക്കിൻമുനയിൽ നിർത്തിയായിരുന്നു പ്രതികൾ പെൺകുട്ടികളെ പീഡിപ്പിച്ചത്. പ്രതികളായ ഉമൈർ അഷ്ഫാഖ്, കാഷിഫ് അലി എന്നിവർ സംഭവശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് വേണ്ട ശ്രദ്ധ ചെലുത്തിയില്ലെന്നും മൂന്ന് ദിവസം വൈകിയാണ് കേസടുത്തതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പ്രതികളിലൊരാളായ കാഷിഫ് അലിയുടെ സ്വാധീനമാണ് കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ അലംഭാവത്തിന് കാരണമെന്ന് കരുതുന്നു. റിപ്പോർട്ടുകൾ പ്രകാരം, കാഷിഫ് പ്രദേശത്തെ സ്വാധീനമുള്ള ഒരു കുടുംബത്തിൽ പെട്ടയാളാണ്. പ്രതികളിലൊരാളായ ഉമൈർ അഷ്ഫാഖിനെ പോലീസ് അറസ്റ്റ് ചെയ്തു, മറ്റൊരാൾ കാഷിഫ് അലി തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button