KeralaLatest NewsNews

പകർച്ചപ്പനി ഭീതിയിൽ കേരളം: എറണാകുളത്ത് രോഗികൾ വർദ്ധിക്കുന്നു

തിരുവനന്തപുരം: കോവിഡ് ഭീതിയിൽ നിന്ന് കരകയറും മുൻപ് പകർച്ചപ്പനിയും തുടർക്കഥയായതോടെ ദുരിതത്തിലായി എറണാകുളം നിവാസികൾ. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി ബാധിച്ച്‌ ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ച്‌ വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read:പ്രത്യക്ഷ നികുതി വരുമാനം വർദ്ധിച്ചു

457 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ജില്ലയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിനോടകം തന്നെ ഒരു മരണവും രോഗം ബാധിച്ച് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. കളമശ്ശേരി, ആലുവ, ചൂര്‍ണിക്കര, എടവനക്കാട്, ആലങ്ങാട്, കടുങ്ങല്ലൂര്‍, മഴുവന്നൂര്‍, കീഴ്‌മാട്, ചെങ്ങമനാട്, തിരുമാറാടി, വടക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്നത്.

അതേസമയം, മഴ ശക്‌തിപ്രാപിച്ചു വരുന്ന ഈ കാലത്ത് എലിപ്പനിയെ വളരെയധികം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button