KasargodLatest NewsKeralaNattuvarthaNews

കാ​സ​ര്‍​ഗോ​ഡ് സ്ത്രീ​ധ​ന​ പീ​ഡ​നം : ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ കൈ ​ത​ല്ലി​യൊടി​ച്ചു

കോ​ളി​യ​ടു​ക്കം സ്വ​ദേ​ശി മൈ​മു​നയാണ് ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​തി​രെ ബ​ക്ക​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയത്

കാ​സ​ര്‍​ഗോ​ഡ്:​ ജില്ലയിലെ കോ​ളി​യ​ടു​ക്ക​ത്ത് സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യു​ടെ കൈ ​ത​ല്ലി​യൊടി​ച്ചു. കോ​ളി​യ​ടു​ക്കം സ്വ​ദേ​ശി മൈ​മു​നയാണ് ഭ​ര്‍​ത്താ​വ് മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ​തി​രെ ബേ​ക്ക​​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കിയത്.

ത​ല​യ്ക്കി​ട്ട് അ​ടി​ക്കാ​നാ​ണ് ല​ക്ഷ്യം വ​ച്ച​തെ​ങ്കി​ലും കൈ​കൊ​ണ്ട് ത​ടു​ത്ത​തോ​ടെ കൈ​യി​ല്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. വി​റ​കി​നു ഉ​പ​യോ​ഗി​ക്കു​ന്ന ത​ടി​ച്ച ക​മ്പു​കൊ​ണ്ടാ​ണ് ത​ല്ലി​യ​ത്. വീ​ണ്ടും മ​റ്റൊ​രു ക​മ്പെ​ടു​ക്കാ​ന്‍ പോ​യ​പ്പോ​ള്‍ താ​ന്‍ ഒ​ളി​ച്ചി​രു​ന്നെ​ന്നും മൈ​മു​ന പ​റ​ഞ്ഞു.

Read Also : കേരള പോലീസ്: ബിസേഫിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

മു​മ്പും നി​ര​വ​ധി ത​വ​ണ ഭ​ര്‍​ത്താ​വ് ആ​ക്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും മൈ​മു​ന പരാതിയിൽ പറയുന്നു. അ​ഞ്ച​ര വ​ര്‍​ഷ​മാ​യി മർദ്ദനം തുടങ്ങിയിട്ട്. നി​ര​ന്ത​രം മ​ര്‍​ദ്ദിക്കാ​റു​ണ്ട്. ഒ​രു മാ​സം മു​മ്പ് ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു. ഇ​തേ​ക്കു​റി​ച്ച് മ​റ്റാ​രോ​ടും പ​റ​യാ​തെ ഉ​ള്ളി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഇ​വ​ര്‍ പ​റ​യുന്നു.

സ്ത്രീ​ധ​ന​തു​ക കു​റ​ഞ്ഞു​പോ​യെ​ന്നും, അ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടും സ്വ​ര്‍​ണം വാ​ങ്ങി​യി​ട്ടു വ​രാ​നാവശ്യപ്പെട്ടുമാണ് മ​ര്‍​ദ്ദിക്കുന്നത്. ഭ​യം മൂ​ലം രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​റി​ല്ല. ത​ന്നെ കൊ​ല്ലു​മോ എ​ന്നു പോ​ലും ഭ​യ​ക്കു​ന്നു​ണ്ടെന്നും മൈ​മു​ന പറയുന്നു. കു​ട്ടി​ക​ളെ ക​രു​തി​യാ​ണ് മ​ര്‍​ദ്ദ​ന വി​വ​രം പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button