Latest NewsIndiaNews

നൂപൂർ ശർമ്മയുടെ നാവ് മുറിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ഭീം സേന നേതാവ് നവാബ് സത്പാൽ തൻവാർ അറസ്റ്റിൽ

'അവളെ ജയിലിലടയ്ക്കണം': നൂപുർ ശർമ്മയുടെ നാവ് കൊണ്ടുവരുന്നവർക്ക് 1 കോടി പാരിതോഷികം പ്രഖ്യാപിച്ച ഭീം സേന നേതാവ് അഴിക്കുള്ളിൽ

ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ ഭീഷണിപ്പെടുത്തിയ ഭീം സേന നേതാവ് അറസ്റ്റിൽ. നൂപുർ ശർമ്മയുടെ നാവ് മുറിച്ച് കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച ഭീം സേന നേതാവ് നവാബ് സത്പാൽ തൻവാർ ആണ് അറസ്റ്റിലായത്. ഡൽഹി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌പെഷ്യൽ സെല്ലിന്റെ സൈബർ സെൽ വിഭാഗം വ്യാഴാഴ്ച തൻവാറിനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

നൂപുർ ശർമ്മയ്‌ക്കെതിരായ ഭീഷണികൾക്കും അധിക്ഷേപ പരാമർശങ്ങൾക്കും ഗുഡ്ഗാവ് പോലീസ് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, പ്രേരണ, മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തൻവർ നേരത്തെയും പ്രകോപനപരമായ സമാന പ്രവർത്തികൾ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Also Read:ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടോ? അത് രോ​ഗലക്ഷണമാണ്

ജൂൺ 8 ന് നവാബ് സത്പാൽ തൻവാർ നൂപുർ ശർമ്മയെ ഭീഷണിപ്പെടുത്തിയിരുന്നു. രാജ്യത്ത് ജീവിക്കുന്ന കോടിക്കണക്കിന് മുസ്ലീങ്ങളെയാണ് നൂപുർ ശർമ്മ വേദനിപ്പിച്ചതെന്നും, ലോകത്തിന് മുന്നിൽ നൂപുർ ശർമ്മ രാജ്യത്തെ അപമാനിച്ചുവെന്നും ഇയാൾ പറഞ്ഞിരുന്നു. നബിയെ അപമാനിച്ച നൂപുർ ശർമ്മയുടെ കുറ്റം പൊറുക്കാവുന്നതല്ല, അവൾ തൂക്കിലേറ്റപ്പെടാൻ അർഹയാണ്, തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകളായിരുന്നു ഇയാൾ നടത്തിയത്.

നൂപൂർ ശർമ്മയുടെ നാവ് കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് ഭീം സേന തലവൻ നവാബ് സത്പാൽ തൻവാർ പറഞ്ഞു. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നിർദേശപ്രകാരമാണ് നൂപുർ ശർമ പ്രവർത്തിക്കുന്നതെന്നും, കാൺപൂർ അക്രമത്തിന്റെ യഥാർത്ഥ സൂത്രധാരൻ നൂപൂർ ശർമ്മയാണെന്നും ഇയാൾ ആരോപിച്ചിരുന്നു. മോദി സർക്കാരും യോഗി സർക്കാരും അവളെ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button