ന്യൂഡൽഹി: രാജ്യമെങ്ങും പ്രതിഷേധം ശക്തമായതോടെ, അഗ്നിപഥ് പദ്ധതിയിൽ ഇടപെടലുമായി കേന്ദ്രസർക്കാർ രംഗത്ത്. ഉയർന്ന പ്രായപരിധി 21-ൽ നിന്ന് 23 ആക്കി ഉയര്‍ത്താന്‍ തീരുമാനമായി. കഴിഞ്ഞ രണ്ടുവർഷം നിയമനങ്ങൾ നടക്കാത്തത് പരിഗണിച്ചാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യമെങ്ങും പ്രത്യേകിച്ച്, ഉത്തരേന്ത്യയിൽ വ്യാപക പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയിലെ അംഗമാകാനുള്ള ഉയർന്ന പ്രായപരിധി 21-ൽ നിന്ന് 23 ആക്കി ഉയർത്തിയിരിക്കുന്നത്.
ഈ വര്‍ഷത്തേക്ക് മാത്രമാണ് ഈ ഉയർന്ന പ്രായപരിധി ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.
Post Your Comments