മംഗളൂരു: മംഗളൂരുവിൽ, ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലവരുന്ന സ്വർണ്ണം പിടികൂടി. സ്ത്രീയുൾപ്പെടെ രണ്ട് പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. മഞ്ചേശ്വരത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി സീനത്ത് ബാനു, നീലേശ്വരം സ്വദേശി മുഹമ്മദ് ഇഖ്ബാൽ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 2.648 കിലോ സ്വർണ്ണവും കണ്ടെടുത്തു.
സീനത്ത് സാനിറ്ററി പാഡിലും, ഇഖ്ബാൽ മലദ്വാരത്തിലുമാണ് സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സീനത്തിന്റെ പക്കൽ നിന്നും 86,89,440 രൂപ വിലവരുന്ന 1.684 കിലോ സ്വർണ്ണമാണ് പിടികൂടിയത്.
സ്വർണ്ണം മിശ്രിത രൂപത്തിലാക്കി സെലോയ്ഡ് ടേപ്പിലും, ഗർഭനിരോധന ഉറയിലും പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു ഇഖ്ബാൽ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളുടെ പക്കൽ നിന്നും 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിലാണ് ഇവർ മംഗളൂരുവിൽ എത്തിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments