YouthLatest NewsNewsMenWomenLife StyleHealth & Fitness

ഈ ലക്ഷണങ്ങൾ കരൾ രോ​ഗത്തിന്റേതാകാം

1, ദഹനപ്രക്രിയയില്‍ ഉള്‍പ്പെടുന്ന അവയവമാണ് കരള്‍. അതുകൊണ്ട് തന്നെ, കരളിന്റെ തകരാര്‍ ദഹനപ്രക്രിയയെ തടസപ്പെടുത്തും. വയറ്റില്‍ എരിച്ചില്‍ അനുഭവപ്പെടുന്നത് ഇതില്‍ പ്രധാനമാണ്.

2, കാലുകളിലെ നീരും ശരീരഭാരം കുറയുന്നതും കരള്‍ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്.

3, കരള്‍ രോഗങ്ങള്‍ ഉള്ളപ്പോള്‍ ഛര്‍ദി സാധാരണമാണ്. ദഹന പ്രശ്‌നവും ആസിഡ് ഉല്‍പ്പാദനമടക്കമുള്ള പ്രശ്‌നങ്ങളുമാണ് ഇതിന് കാരണം.

Read Also : ഉരുക്ക് മാലിന്യത്തിൽ നിന്നും റോഡ് നിർമ്മാണം, പുതിയ നേട്ടവുമായി ഗുജറാത്ത്

4, കരളിന്റെ പ്രവര്‍ത്തനം സാധരണഗതിയില്‍ അല്ലെങ്കില്‍ ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും.

5, അടിവയര്‍ വേദന ഇതിന്റെ മറ്റൊരു ലക്ഷണമാണ്. മുകള്‍ഭാഗത്ത് വലതുവശത്തായോ അല്ലെങ്കില്‍ വാരിയെല്ലിന്റെ അടിയില്‍ വലതു ഭാഗത്തോ ആണ് വേദന അനുഭവപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button