ഉരുക്ക് മാലിന്യത്തിൽ നിന്ന് ആദ്യമായി റോഡ് നിർമ്മിച്ച് ശ്രദ്ധേയമായി ഗുജറാത്ത്. ഇന്ത്യയിൽ ആദ്യമായാണ് 6 വരി ഹൈവേ പൂർണമായും ഉരുക്ക് മാലിന്യം കൊണ്ട് നിർമ്മിച്ചത്. തുറമുഖവും നഗരവും തമ്മിൽ ബന്ധിപ്പിച്ച റോഡിന്റെ ഉദ്ഘാടനം കേന്ദ്ര ഉരുക്ക് മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ് നിർവഹിച്ചു.
സാധാരണ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ അഗ്രിഗേറ്ററുകളെക്കാൾ ചിലവ് കുറഞ്ഞതാണ് ഉരുക്കു മാലിന്യം കൊണ്ടുള്ള നിർമ്മാണ രീതി. ഉരുക്ക് നിർമ്മാണത്തിൽ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങൾ ഭൂമി നികത്താനാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്.
Also Read: ആർ.എസ്.എസ് പ്രവർത്തകൻ വത്സരാജ് വധക്കേസിലെ പ്രതികളായ സി.പി.എം പ്രവർത്തകരെ കോടതി വെറുതെ വിട്ടു
കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൗൺസിൽ ഫോർ ഇൻഡസ്ട്രിയൽ ആന്റ് സയന്റിഫിക്, ആർസിലോർ മിറ്റൽ എന്നിവർ സംയുക്തമായി പ്രവർത്തിച്ചാണ് റോഡ് നിർമ്മാണത്തിന് അനുയോജ്യമായ സ്റ്റീൽ സ്ലാഗ് രൂപപ്പെടുത്തിയത്.
Post Your Comments