Latest NewsNewsIndia

സ്പെക്‌ട്രം ലേലം ജൂലൈയിൽ: ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി

ഡൽഹി: ഇന്ത്യയിൽ 5ജി സ്പെക്‌ട്രം ലേലം ജൂലൈയിൽ നടക്കുമെന്ന് കേന്ദ്ര ടെലികോം, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. സ്പെക്‌ട്രം ലേലം വിജയകരമായി പൂർത്തിയാക്കിയ ഉടൻ 5ജി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ അതിവേഗ 5ജി സേവനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ 5ജി സ്പെക്ട്രം ലേലത്തിന് അംഗീകാരം നൽകിയതായും ജൂലൈ 26ന് നടക്കുന്ന സ്‌പെക്‌ട്രം ലേലത്തിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും വൈഷ്ണവ് പറഞ്ഞു.

‘നിങ്ങളും കഞ്ചാവടിച്ചിട്ട് വാ ‘: മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയുമായി വിനായകൻ

ആദ്യഘട്ടത്തിൽ 13 പ്രധാന നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കും. മുംബൈ, ബെംഗളൂരു, ഡൽഹി, ഗുരുഗ്രാം, കൊൽക്കത്ത, ലഖ്‌നൗ, പൂനെ, ചെന്നൈ, ഗാന്ധിനഗർ, ഹൈദരാബാദ്, ജാംനഗർ, അഹമ്മദാബാദ്, ചണ്ഡീഗഢ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിന്നീട്, കൂടുതൽ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും 5ജി വ്യാപിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button