ജമ്മു കശ്മീർ: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കശ്മീരി പണ്ഡിറ്റായ അദ്ധ്യാപിക രജ്‌നി ബാലയെ കൊലപ്പെടുത്തിയ ഭീകരരെയാണ്, സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. കുൽഗാമിലെ തോട്ടങ്ങളിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ചൊവ്വാഴ്ച ആരംഭിച്ച തെരച്ചിലും ഏറ്റുമുട്ടലും വ്യാഴാഴ്ച വൈകുന്നേരമാണ് അവസാനിച്ചത്. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. മെയ് 31ന് ഗോപാൽപോറയിലെ സർക്കാർ ഹൈസ്‌കൂളിൽ വെച്ചാണ്, അദ്ധ്യാപികയായ രജ്‌നി ബാല വെടിയേറ്റ് മരിച്ചത്. ഭീകരരുടെ വെടിയേറ്റ ഉടനെ തന്നെ, രജ്‌നിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, മെയ് മാസത്തിൽ മാത്രം കശ്മീർ താഴ്‌വരയിൽ ഏഴ് കശ്മീരി പണ്ഡിറ്റുകളാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. നാല് സാധരണക്കാരും, മൂന്ന് പോലീസുകാരുമാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ കശ്മീരി പണ്ഡിറ്റുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
Post Your Comments