ജെകെ ഫയൽസ് ആന്റ് എഞ്ചിനീയറിംഗ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. റെയ്മണ്ട് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് ജെകെ ഫയൽസ് ആന്റ് എഞ്ചിനീയറിംഗ്. കൂടാതെ, റെയ്മണ്ട് ഗ്രൂപ്പിലെ ഏകീകൃത വരുമാനത്തിന്റെ എട്ടിലൊന്ന് പങ്കാളിത്തം ഈ കമ്പനിയുടെതാണ്.
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നതിനു മുന്നോടിയായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ കരട് ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 812 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. കൂടാതെ, വരും വർഷങ്ങളിൽ 1,500 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിർമ്മാതാക്കളായ ജെകെ ഫയൽസ് ആന്റ് എഞ്ചിനീയറിംഗിന്റെ ആകെ ബിസിനസിന്റെ 50 ശതമാനത്തിലധികവും കയറ്റുമതിയാണ്.
Also Read: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ..
ബിസിനസ്-ടു-ബിസിനസ്, ബിസിനസ്-ടു-കൺസ്യൂമർ എന്ന രീതിയിൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഏഷ്യ- പസഫിക്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 60 ഓളം രാജ്യങ്ങളിൽ ലഭ്യമാണ്.
Post Your Comments