KeralaLatest NewsNewsIndiaBusiness

കേരള ബിസിനസ് ടു ബിസിനസ് മീറ്റ് ഇന്ന് ആരംഭിക്കും

സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് വ്യാപാർ മേള സംഘടിപ്പിക്കുന്നത്

കേരള ബിസിനസ് ടു ബിസിനസ് മീറ്റ് ഇന്ന് മുതൽ ആരംഭിക്കും. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മേള ഈ മാസം 18 നാണ് സമാപിക്കുന്നത്. സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് വ്യാപാർ മേള സംഘടിപ്പിക്കുന്നത്.

ഇന്ന് രാവിലെ 9 മണിക്ക് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യ സംസ്കരണം, കൈത്തറി വസ്ത്ര നിർമ്മാണം എന്നീ മേഖലകളുടെ ഉന്നമനം ഉറപ്പുവരുത്തുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. കൂടാതെ, സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും മേളയ്ക്കുണ്ട്.

Also Read: ഇനി കുട്ടികൾക്കും വേണം ആധാർ: നവജാത ശിശുക്കള്‍ക്ക് താല്‍ക്കാലിക ആധാര്‍ നമ്പറുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നു

ഫാഷൻ ഡിസൈനിംഗ്, ഫർണിഷിംഗ് ഉൽപ്പന്നങ്ങൾ, റബർ, കയർ ഉൽപ്പന്നങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ്, കരകൗശല വസ്തുക്കൾ, മുള ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button