Latest NewsKeralaIndia

എന്നെ അവൾ ഇട്ടിട്ടു പോയെന്ന് നിറഞ്ഞ കണ്ണുകളോടെ ജാസ്മിൻ ലൈവിൽ , എന്താ ഇത്ര താമസിച്ചത് എന്ന് കമന്റുകൾ (വീഡിയോ)

മുംബൈ: ബിഗ്‌ബോസിലെ ശക്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിൻ എം മൂസ പുറത്തായത് മാനസിക സംഘർഷങ്ങൾ മൂലമാണെന്നാണ് പുറത്തു വന്ന വിവരങ്ങൾ. ബിഗ്‌ബോസിലെ ജാസ്മിന്റെ ശക്തനായ എതിരാളിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. അദ്ദേഹം റിയാസുമായുള്ള തർക്കത്തിനിടെ കയ്യേറ്റം നടത്തിയെന്ന കാരണത്താൽ പുറത്താക്കപ്പെട്ടിരുന്നു. റോബിനെ ബിഗ്‌ബോസ് സീക്രട്ട് റൂമിൽ നിന്ന് തിരിച്ചു കൊണ്ടുവരുന്നു എന്ന വാർത്തയ്ക്കിടെയാണ് ജാസ്മിൻ ഇതിനെ എതിർത്തുകൊണ്ട് വാക്കൊട്ട് ചെയ്തത്.

പുറത്തുവന്ന ശേഷവും റോബിനെതിരെ ജാസ്മിൻ പല പ്രകോപന പോസ്റ്റുകളും വീഡിയോകളും പോസ്റ്റ് ചെയ്‌തെങ്കിലും റോബിൻ ഇതൊന്നും ശ്രദ്ധിച്ചില്ല. തന്റെ പങ്കാളി മോനിക്കയും നായയുമാണ് തനിക്ക് ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവർ എന്നായിരുന്നു ജാസ്മിൻ ഷോയിൽ പലപ്പോഴും സഹ മത്സരാർത്ഥികളോട് പറഞ്ഞത്. എന്നാൽ, പുറത്തെത്തിയ ശേഷം ജാസ്മിനും പങ്കാളി മോനിക്കയും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജാസ്മിൻ തന്നെയാണ് ഇത് ലൈവിൽ വന്നു പറഞ്ഞത്.

തങ്ങൾ ബ്രേക്ക് അപ്പ് ആയെന്നും കഴിഞ്ഞ കുറച്ച് ആഴ്ചകളായിട്ട് എനിക്കും മോനിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിയിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ് എന്നും ജാസ്മിൻ പറഞ്ഞു. ‘ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോനിക്കയും ഇതനുഭവിക്കുകയാണ്. അത് അവള്‍ അര്‍ഹിക്കുന്നതല്ല. ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോനിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്.’

‘കാരണം, അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു’ എന്നും ജാസ്മിൻ പറഞ്ഞു.

അതേസമയം ജാസ്മിന്റെ ഈ വീഡിയോയ്ക്ക് പിന്നാലെ ആഘോഷവുമായി ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ജാസ്മിന്റെ സ്വഭാവത്തിന് ഇത്രയും താമസിച്ചതെന്താണെന്നാണ് ഇവരുടെ ചോദ്യം. മോനിക്ക ജീവനും കൊണ്ട് പോയെന്നും പലരും കമന്റ് ഇടുന്നുണ്ട്.

ജാസ്മിന്റെ വീഡിയോ കാണാം:

shortlink

Related Articles

Post Your Comments


Back to top button