കാബൂള്‍: ജിഹാദി ഭീകരരെയാണ് എല്ലാവരും മാതൃകയാക്കേണ്ടത് എന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ നിര്‍ദ്ദേശം. അല്‍ ഖ്വയ്ദയുടെ ഔദ്യോഗിക മാദ്ധ്യമമായ അസ് സാഹബിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് പ്രമുഖ ജിഹാദി നേതാക്കളെ മാതൃകയാക്കാന്‍ ആഗോള മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടത്. ദ ഡീല്‍ ഓഫ് സെഞ്ച്വറി അഥവാ ക്യൂസേയ്ഡ് സ്പാനിംഗ് സെഞ്ച്വറീസ് എന്ന പരമ്പരയിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയത്.
സുന്നി ജിഹാദികളെ ആരാധിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ ലോകത്ത് തീവ്രവാദ ഭീഷണി ഉയര്‍ത്തുകയാണ് അല്‍ ഖ്വയ്ദ ലക്ഷ്യമിടുന്നത്. നേരത്തേയും ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുമായി സവാഹിരി രംഗത്തെത്തിയിട്ടുണ്ട്. അറബ് നേതാക്കളെ വിമര്‍ശിക്കുകയും മുസ്ലീങ്ങള്‍ക്ക് അല്‍ ഖ്വയ്ദ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നല്‍കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.
പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നും അല്‍ ഖ്വയ്ദ ഭീഷണി മുഴക്കിയിരുന്നു. ഡല്‍ഹി, മുംബൈ, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. അല്‍ ഖ്വയ്ദ ഇന്‍ സബ്കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്തു വിട്ട കത്തിലൂടെയാണ് ഭീഷണി.
സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കള്‍ വച്ചു കെട്ടി ആക്രമണം നടത്തും എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. പരിതപിച്ചത് കൊണ്ടോ, അപലപിച്ചത് കൊണ്ടോ വിഷയം അവസാനിക്കില്ലെന്നും, എത്ര സുരക്ഷ ഒരുക്കിയാലും രക്ഷപ്പെടാന്‍ കഴിയില്ലെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
Post Your Comments