ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും സര്‍ക്കാറിനുമെതിരെ ആക്രമണ ആഹ്വാനവുമായി ഭീകരസംഘടനയായ അൽക്വയ്ദ തലവന്‍ അയ്മന് അല്‍ സവാഹിരിയുടെ വിഡിയോ സന്ദേശം. സര്‍ക്കാറിനും സൈന്യത്തിനും കനത്ത പ്രഹരമേല്പിക്കണമെന്ന് കശ്മീരിലെ മുജാഹിദീനുകളോട് ആവശ്യപ്പെടുന്നതാണ് ‘കശ്മീരിനെ മറക്കരുത്’ എന്ന തലക്കെട്ടിലുള്ള വിഡിയോ. ഇന്ത്യന്‍ സൈന്യത്തിനും ഗവണ്മെന്റിനും കനത്ത പ്രഹരം ഏല്പിക്കാനും കൊടും ഭീകരന് അയ്മന് അല്‍ സവാഹിരി കാശ്മീരിലെ മുജാഹിദ്ദീനുകളോട് ആവശ്യപ്പെട്ടു.
പള്ളികള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി മുസ്ലിങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍ ആക്രമിക്കരുതെന്നും സന്ദേശത്തിലുണ്ട്.അതിര്‍ത്തികടന്നുള്ള ഭീകരതയില്‍ പാകിസ്താനുള്ള പങ്കിനെക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ആക്രമണത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനക്കും മാനവശേഷിക്കും നഷ്ടമുണ്ടാക്കാനാണ് സവാഹിരി ആഹ്വാനംചെയ്യുന്നത്. എന്നാല്‍, അല്‍ ഖാഇദയുടെ ഇന്ത്യന്‍ തലവനായിരുന്ന കൊല്ലപ്പെട്ട സാക്കിര്‍ മൂസയെക്കുറിച്ച് സന്ദേശത്തില്‍ പരാമര്‍ശമില്ല. സാക്കിര്‍ മൂസയെ കഴിഞ്ഞ മേയിലാണ് സുരക്ഷസേന വധിച്ചത്.
എന്നാല്‍, പ്രസംഗത്തില്‍ കശ്മീരിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇയാളുടെ ചിത്രം സ്ക്രീനില്‍ തെളിയുന്നുണ്ട്.പാകിസ്താന് സൈന്യവും സര്‍ക്കാറും അമേരിക്കയുടെ പാദസേവകരാണെന്നും ഭീകരര്‍ പാക് കെണിയില്‍ കുടുങ്ങരുതെന്നും സവാഹിരി പറയുന്നു. മുജാഹിദീനുകളെ തങ്ങളുടെ പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി പാക് സര്‍ക്കാറുകളും സൈന്യവും ചൂഷണംചെയ്യുകയും പിന്നീട് അവരെ ഉപദ്രവിക്കുകയുമായിരുന്നു. പാകിസ്താന്റെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം അമേരിക്കന്‍ ഇന്റലിജന്‍സാണ് നിയന്ത്രിക്കുന്നതെന്ന് സവാഹിരി പറയുന്നു.
എന്നാല്‍, ഭീകരപ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെളിയിക്കാന്‍ പാകിസ്താന് ചാരസംഘടനയായ ഐ .എസ്.ഐ തന്നെയാണ് വിഡിയോ പുറത്തുവിട്ടതെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കശ്മീരില്‍ വിഘടനവാദികളെ ഒറ്റപ്പെടുത്തുന്നതിലും തീവ്രവാദ സംഭവങ്ങള്‍ പരിശോധിക്കുന്നതിലും സര്‍ക്കാര്‍ നേടിയ വിജയമാണ് വിഡിയോക്ക് പിന്നിലെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം.
Post Your Comments