വിദ്യാനഗർ: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട, നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആലമ്പാടി അക്കരപള്ളം ഹൗസിൽ അമീർ അലിയെയാണ് (23) അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
Read Also : അനധികൃത കെട്ടിടങ്ങള്‍ പൊളിക്കല്‍, ജാമിയത്ത് ഉലമ ഇ ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി
കാസർഗോഡ് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബംഗളൂരുവിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാസർഗോഡ് സബ്ഡിവിഷൻ പരിധിയിൽ മാത്രം വധശ്രമം, ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകൽ, മോഷണം, കവർച്ച, മയക്കുമരുന്ന് കടത്ത് അടക്കം 15 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്ത പ്രത്യേക സംഘത്തിൽ എസ്.ഐ മധുസൂദനൻ, പൊലീസുകാരായ എസ്. ഗോകുൽ, ഷജീഷ്, ഹരീഷ് എന്നിവർ ഉണ്ടായിരുന്നു.
Post Your Comments