അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ടിൽ നിന്ന് 250 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ഗുജറാത്ത് എ.ടി.എസും കോസ്റ്റ്ഗാർഡും സംയുക്തമായി ഗുജറാത്ത് തീരത്ത് നടത്തിയ തെരച്ചിലിലാണ് ഹെറോയിൻ പിടികൂടിയത്.
പാക് ബോട്ടിൽ നിന്നും പിടികൂടിയ 56 കിലോ ഹെറോയിന് ഏകദേശം 250 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പവ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ ബോട്ടലുണ്ടായിരുന്ന 12 പേരെ അറസ്റ്റ് ചെയ്തു.
Post Your Comments