നല്ല ആരോഗ്യത്തിന് യോഗയോടൊപ്പം നല്ല ഭക്ഷണശീലവും വളര്‍ത്തിയെടുക്കാം. യോഗയ്ക്ക് മുമ്പും ശേഷവും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട് അവ ഏതൊക്കെയാണെന്ന് നോക്കാം
യോഗയുടെ എല്ലാ ഗുണങ്ങളും കൊയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമീകൃതാഹാരം കഴിക്കുകയും മതിയായ വിശ്രമം നേടുകയും വേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ യോഗ സെഷന് മുമ്പും ശേഷവും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഒരുപോലെ പ്രധാനമാണ്.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, മറ്റ് പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പ്രധാനമാണ്. അതിലൂടെ നിങ്ങള്‍ക്ക് മതിയായ ശക്തി ലഭിക്കും. അതിനാല്‍ കൂടുതല്‍ വലിച്ചുനീട്ടാതെ, നിങ്ങളുടെ യോഗ സെഷനുകള്‍ക്ക് മുമ്പും ശേഷവും എന്താണ് കഴിക്കേണ്ടതെന്ന് നമുക്ക് നോക്കാം, അതിലൂടെ യോഗയെ ഉല്‍പാദനപരമായ വ്യായാമമാക്കി നമുക്ക് മാറ്റാം.
നിങ്ങളുടെ യോഗ സെഷന് മുമ്പും ശേഷവും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന കാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്നുവെന്നത് പ്രത്യേകം ഉറപ്പാക്കുക.
യോഗ പരിശീലനത്തിന് മുമ്പ് എന്ത് കഴിക്കാം?
1. അവോക്കാഡോ: ബട്ടര്‍ ഫ്രൂട്ട് എന്നും അറിയപ്പെടുന്ന അവോക്കാഡോ പഴം അവിശ്വസനീയമാം വിധം പോഷകഗുണമുള്ളവയാണ്. അവയില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് യോഗയ്ക്ക് മുമ്പായി അതിരാവിലെ കഴിക്കുന്നത് വളരെയേറെ ഗുണകരമാണ്. കൂടാതെ, അവോക്കാഡോ ദഹിക്കാനും എളുപ്പമാണ്. ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ഹൃദയാരോഗ്യത്തിന് ഗുണപ്രദവുമാണ്
2. ആപ്പിളും ഏത്തപ്പഴവും: ആപ്പിള്‍, ഏത്തപ്പഴം തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, കാരണം അവ നിങ്ങള്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും. അതുവഴി വ്യായാമത്തിന് മുന്‍പായി കഴിക്കുവാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ ലഘുഭക്ഷണമായി ഇത് പ്രവര്‍ത്തിക്കുന്നു.
3. ഗ്രീന്‍ സ്മൂത്തികള്‍: പോഷകങ്ങള്‍ അടങ്ങിയ ഊര്‍ജ്ജത്തിന്റെ ഒരു ഡോസ് നിങ്ങള്‍ക്ക് വേണമെങ്കില്‍, ഒരു പച്ച സ്മൂത്തി തയ്യാറാക്കി കുടിക്കാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കാനും ഒരേ സമയം നിങ്ങളുടെ ശരീരത്തിന് ജലാംശം പകരുവാനും ഈ പാനീയങ്ങള്‍ക്ക് കഴിയും. ചീര, കെയ്ല്‍ പോലുള്ള പച്ച ഇലക്കറികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. മാത്രമല്ല, ഇതിലേക്ക് പുതിന ചേര്‍ത്ത് കൂടുതല്‍ ഉന്മേഷം പകരുകയും ചെയ്യാം.
4. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍: പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ തൈര്, ഓട്സ്, പ്രോട്ടീന്‍ ഷെയ്ക്കുകള്‍ എന്നിവ കഴിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനേക്കാള്‍ മികച്ചതായി ഒന്നുമില്ല. നിങ്ങളുടെ ശരീരത്തിലെ പേശികളുടെ ശരിയായ പ്രവര്‍ത്തനവും കോശങ്ങളെ മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു.
5. ഉണങ്ങിയ പഴങ്ങളും നട്‌സും: ഒരു പിടി ബദാം, ഉണക്കമുന്തിരി എന്നിവ പോഷകങ്ങളുടെ കൂടുതല്‍ കേന്ദ്രീകൃത സ്രോതസ്സാണ്, മാത്രമല്ല വിറ്റാമിനുകളിലും ധാതുക്കളിലും ഇതില്‍ കൂടുതലായിരിക്കും. ഇത് നിങ്ങളുടെ യോഗ ക്ലാസുകള്‍ക്ക് മുമ്പ് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു.
കുറിപ്പ്: യോഗ സെഷന് മുമ്പ് കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ വ്യായാമത്തിന് 45 മിനിറ്റ് മുമ്പെങ്കിലും കഴിച്ചു തീര്‍ക്കണമെന്ന കാര്യം ഓര്‍മ്മിക്കുക.
യോഗ പരിശീലനത്തിന് ശേഷം കഴിക്കേണ്ടത്
1. വെള്ളം: വ്യായാമ വേളയില്‍, നിങ്ങളുടെ ശരീരം വിയര്‍പ്പിലൂടെ ദ്രാവകങ്ങള്‍ നഷ്ടപ്പെടുത്തുന്നു, ഇത് നിര്‍ജലീകരണത്തിലേക്ക് നയിക്കും. അതിനാല്‍, ഒരു യോഗ പരിശീലനത്തിന് ശേഷം എന്തെങ്കിലും കഴിക്കുന്നതിനുമുമ്പ്, ആദ്യം ശരീരത്തിന് ജലാംശം നല്‍കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഊര്‍ജ നില വര്‍ദ്ധിപ്പിക്കുന്നതിനും, വിറ്റാമിന്‍ സി ലഭിക്കുന്നതിനും നിങ്ങള്‍ക്ക് നാരങ്ങ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം.
2. ഗ്രീന്‍ ടീ: ആരോഗ്യഗുണങ്ങളുടെ ബാഹുല്യമാണ് ഗ്രീന്‍ ടീയിലുള്ളത്. അതിനാല്‍, എല്ലാ ദിവസവും രാവിലെ ഇത് കുടിക്കാന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇതില്‍ എല്‍- തിനൈന്‍, കഫീന്‍ എന്നിവ അടങ്ങിയിരിക്കുന്നു, ഇവ രണ്ടും ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്തിനധികം, ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനാല്‍, ഇത് ശരീരത്തിന് വ്യായാമ ശേഷം വിശ്രമം പകരുവാനും ഫലപ്രദമാണ്!
3. ഫ്രൂട്ട് സാലഡ്: വാഴപ്പഴം, സരസഫലങ്ങള്‍, മുന്തിരി, ആപ്പിള്‍, ഈന്തപ്പഴം എന്നിവ അടങ്ങിയ ഒരു ഫ്രൂട്ട് സാലഡ് കഴിക്കുന്നത് വ്യായാമത്തിനു ശേഷമുള്ള പോഷകങ്ങള്‍ ശരീരത്തിന് നല്‍കാനുള്ള മികച്ച മാര്‍ഗമാണ്. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നല്‍കാന്‍ ഇത് സഹായിക്കും.
4. മുട്ട: ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീനും ഒമ്പത് അവശ്യ അമിനോ ആസിഡുകളും കഴിക്കാന്‍ നിങ്ങള്‍ക്ക് വേവിച്ച, പുഴുങ്ങിയ മുട്ടകള്‍ കഴിക്കാം, ഇത് പേശികളെ പരിപാലിക്കാനും നന്നാക്കാനും വളര്‍ത്തുവാനും ഏറ്റവും ഉത്തമമായ ഭക്ഷണമാണ്.
5. വെജിറ്റബിള്‍ സൂപ്പ്: കഠിനമായ യോഗ പരിശീലനത്തിന് ശേഷം, കാരറ്റ്, ചീര അല്ലെങ്കില്‍ കാബേജ് അടങ്ങിയ ഒരു പാത്രം പച്ചക്കറി സൂപ്പ് കഴിക്കുക. ഇലക്ട്രോലൈറ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ ഈ സൂപ്പുകള്‍ മികച്ചതാണ്, കൂടാതെ ഒരു വ്യായാമത്തിന് ശേഷം കലോറിയുടെയും പ്രോട്ടീനുകളുടെ ആവശ്യകതയും നിറവേറ്റാന്‍ ഇത് സഹായിക്കുന്നു.
Post Your Comments