തിരുവനന്തപുരം: തൃക്കാക്കരയിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുൻപാകെയാണ് സത്യപ്രതിജ്ഞ.
Also Read:സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
99 ൽ നിന്നും 100 സീറ്റുകളിലേക്ക് നീങ്ങാനുള്ള എൽഡിഎഫിന്റെ സ്വപ്നങ്ങളെയാണ് തൃക്കാക്കരയിൽ ഉമ തോമസ് തല്ലിക്കൊഴിച്ചത്. എതിർ സ്ഥാനാർഥി ജോ ജോസഫിനെ ചരിത്ര ഭൂരിപക്ഷത്തോടെയാണ് ഉമ മറികടന്നത്.
അതേസമയം, പിടി തോമസിന്റെ ഓര്‍മ്മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നതെന്നും വോട്ടര്‍മാര്‍ക്ക് നല്കിയ ഉറപ്പുകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു.
Post Your Comments