Latest NewsUAENewsInternationalGulf

ചൂട് ഉയരുന്നു: യുഎഇയിൽ ഉച്ചവിശ്രമം ആരംഭിച്ചു

അബുദാബി: യുഎഇയിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം ആരംഭിച്ചു. ചൂട് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 മണി വരെയാണ് യുഎഇയിൽ തൊഴിലാളികൾക്ക് മധ്യാഹ്ന ഇടവേള നൽകേണ്ടത്. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേനൽക്കാലത്ത് ഉയർന്ന താപനിലയിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനുമായാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്.

Read Also: വി.ടി. ബൽറാമിന്റേത് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത, പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമല്ല: കെ.സി.ബി.സി

നിയമം ലംഘിച്ച് തൊഴിലെടുപ്പിക്കുന്ന കമ്പനികൾക്ക് ആളൊന്നിന് 5000 ദിർഹം മുതൽ 200 ദിനാർ വീതം പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിച്ച് ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ, പരമാവധി 50,000 ദിർഹം പിഴ ചുമത്തും.

Read Also: ‘ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു’: റിയാസിന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button