KeralaLatest News

‘ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു’: റിയാസിന്റെ വിവാഹ വാര്‍ഷിക പോസ്റ്റിന് മറുപടിയുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കാളി വീണയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരിക്കുകയാണ്. ‘ഇന്ന് വിവാഹ വാർഷികം…അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ.’- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

പോസ്റ്റിനു താഴെ പലരും അഭിനന്ദനവുമായി രംഗത്തെത്തിയപ്പോൾ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് വിമർശനങ്ങളാണ് ഉയർന്നത്. പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനും രംഗത്തെത്തി. ‘ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌)ആയിരുന്നു. അതുകൊണ്ട്‌ കുഴപ്പമില്ല!’ എന്നാണ് റിയാസിന് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

അതേസമയം, റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയും പ്രതികരണവുമായി എത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നിലുണ്ടായിരുന്നു എന്നായിരുന്നു പോസ്റ്റിന് താഴെ റിജില്‍ മാക്കുറ്റിയുടെ കമന്റ്.

2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങുകൾ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിയുടെ മകളായ വീണയ്ക്കെതിരെയും മൊഴി നല്‍കിയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.ഇത് ചർച്ചയായിരിക്കെ ആണ് റിയാസിന്റെ ആശംസാ പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button