Latest NewsNewsSaudi ArabiaInternationalGulf

ഹജ്: തീർത്ഥാടകർക്കുള്ള പ്രതിരോധ വാക്‌സിനുകൾ സൗജന്യമെന്ന് സൗദി

ദോഹ: ഹജ്, ഉംറ തീർത്ഥാടകർക്കുള്ള എല്ലാ പ്രതിരോധ വാക്‌സിനുകളും രാജ്യത്തെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് സൗദി അറേബ്യ. പ്രാഥമിക പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) കീഴിലെ 28 ഹെൽത്ത് സെന്ററുകളിലും സൗജന്യമായി തന്നെ തീർഥാടകർക്ക് കോവിഡ് വാക്‌സിൻ ഉൾപ്പെടെയുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാം.

Read Also: തെക്കൻ ഇറാനിലെ ഭൂചലനം: യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതായി ജിയോക്കൽ സർവേ

അംഗീകൃത കോവിഡ് വാക്സിനുകളിൽ 2 ഡോസെങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ഹജ് തീർത്ഥാടനത്തിന് അനുമതി ലഭിക്കുക. രാജ്യത്തിന് പുറത്തു നിന്ന് ചെല്ലുന്നവർ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്. ഹജ് തീർത്ഥാടനത്തിന് എത്തുന്നവർ യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസത്തിന് മുൻപ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: വി.ടി. ബൽറാമിന്റേത് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത, പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമല്ല: കെ.സി.ബി.സി

shortlink

Related Articles

Post Your Comments

Related Articles


Back to top button