തിരുവനന്തപുരം: കേരളത്തിന് പുതിയ മൂന്ന് ട്രെയിനുകൾ കൂടി. റെയിൽവേ ടൈംടേബിൾ സമിതി യോഗത്തിലാണ് പുതിയ ട്രെയിനുകളുടെ കാര്യത്തിൽ ധാരണയായത്. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളുരു-രാമേശ്വരം എന്നീ സർവ്വീസുകളാണ് കേരളത്തിൽ പുതിയതായി ആരംഭിക്കുന്നത്. റെയിൽവേ ബോർഡിന്‍റെ വിജ്ഞാപനം വരുന്ന മുറയ്ക്ക് സർവ്വീസുകൾ ആരംഭിക്കും.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
നിലവിൽ, എറണാകുളത്തുനിന്ന് കൊല്ലം പുനലൂർ വഴി അവധിക്കാല സ്പെഷ്യലായി വേളാങ്കണ്ണി ട്രെയിൻ സർവ്വീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമുള്ള ഈ സർവ്വീസ് ആഴ്ചയിൽ രണ്ടു ദിവസമാക്കി റെഗുലർ ട്രെയിനാക്കി മാറ്റാനാണ് ശുപാർശ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഈടാക്കുന്ന അമിത നിരക്ക് കുറയും. അതിനിടെ, കേരളത്തിൽ നിലവിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് നീട്ടാനും നിർദ്ദേശമുണ്ട്.
Post Your Comments