തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുലിനോടും സോണിയയോടും കേന്ദ്രം പക വീട്ടുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു.
Also Read:ബ്രേക്ക്ഫാസ്റ്റിന് മുളപ്പിച്ച ചെറുപയർ കൊണ്ട് റൊട്ടി തയ്യാറാക്കാം
രാഷ്ട്രീയ പകവീട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിന് പറഞ്ഞു. ഇഡിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും, ഈ വേട്ടയാടൽ തുടരരുതെന്നും സ്റ്റാലിന് പറഞ്ഞു.
‘സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിധത്തില്‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നത്. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണ്’, സ്റ്റാലിന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments