KeralaLatest NewsNews

ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

എറണാകുളം: ഷാജ് കിരണിന്റേയും സുഹൃത്ത് ഇബ്രായിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ കോടതി, ആവശ്യമെങ്കില്‍ ഇരുവരേയും പോലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്നും വ്യക്തമാക്കി.

Read Also: രാഹുൽ ഗാന്ധിയെ ബുധനാഴ്ചയും ചോദ്യം ചെയ്യും: രണ്ടാം ദിനം ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍

സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷാജ് കിരണും, ഇബ്രായിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അറസ്റ്റിനായുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. മാത്രമല്ല, തങ്ങളെ പോലീസ് ട്രാപ്പ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും ഇവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇരുവരും കേസില്‍ പ്രതികള്‍ അല്ലെന്നും, അതിനാല്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഇവരുടെ ജാമ്യഹര്‍ജി തള്ളിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button