
കോഴിക്കോട്: തിക്കോടിയില്‍ യൂത്ത് കോൺഗ്രസിനെതിരെ കൊലവിളി പ്രകടനവുമായി സിപിഐഎം പ്രവര്‍ത്തകര്‍. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്ന ഭീഷണി മുദ്രാവാക്യവുമായി ആണ് സിപിഎം പ്രകടനം നടത്തിയത്. കൊല്ലപ്പെട്ട ഷുഹൈബിനേയും കൃപേഷിനേയും ശരത് ലാലിനേയും ഓര്‍മ്മയില്ലേയെന്നും മുദ്രാവാക്യത്തിലൂടെ ചോദിക്കുന്നുണ്ട്. തിക്കോടി ടൗണിലായിരുന്നു പ്രകടനം നടത്തിയത്.
‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു മോനായാലും വീട്ടില്‍ കേറി കുത്തികീറും. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും. കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ …’ എന്നായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം.
അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനൊരുങ്ങി സിപിഎമ്മും ഇടത് മുന്നണിയും രംഗത്തെത്തി.
ഇതിന്‍റെ ഭാഗമായി ഈ മാസം 21 മുതല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും സംഘടിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന് എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ രാഷ്ട്രീയ വിശദീകരണം നല്‍കുക എന്നതാണ് പരിപാടി കൊണ്ട് മുന്നണി ലക്ഷ്യമിടുന്നത്.
Post Your Comments