Latest NewsKeralaNews

അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു: വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സി.പി.ഐ.എമ്മിന്റേതെന്ന് കെ. സുധാകരൻ

മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് പൊലീസിന്റെ എഫ്.ഐ.ആര്‍ എന്നും വിമാനത്തില്‍ പ്രതിഷേധിച്ചവരെ തല്ലിയത് ഇ.പി.ജയരാജനാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. സംസ്ഥാനത്ത് അക്രമം വ്യാപിപ്പിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നുവെന്നും വാ തുറന്നാൽ നുണ പറയുന്ന നേതൃത്വമാണ് സി.പി.ഐ.എമ്മിന്റേതെന്നും അദ്ദേഹം വിമർശിച്ചു.

വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസിനെതിരെയും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രായം പോലും അറിയാതെയാണ് പൊലീസിന്റെ എഫ്.ഐ.ആര്‍ എന്നും വിമാനത്തില്‍ പ്രതിഷേധിച്ചവരെ തല്ലിയത് ഇ.പി.ജയരാജനാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

‘വാ തുറന്നാല്‍ ജയരാജന്‍ വിടുവായത്തമാണ് പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞില്ല യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ പ്രതിഷേധിച്ചത്. പുതിയ സമര രീതി ചെയ്തതാകാം. വിമാനത്തിലെ പ്രതിഷേധത്തെ ന്യായീകരിക്കുന്നില്ല, എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളളിപ്പറയില്ല’- കെ.സുധാകരന്‍ പറഞ്ഞു.

‘ഓഫീസുകൾ അടിച്ചുപൊളിക്കാനും ബോംബെറിയാനും കോൺഗ്രസിന് അറിയാം. ഈ രീതിയിലാണ് ഭരണമെങ്കിൽ സർക്കാരിന്റെ പതനം ഉടൻ . അക്രമത്തിനൊടുവിൽ സി.പി.ഐ.എമ്മിന് തലകുനിക്കേണ്ടിവരും. എൽ.ഡി.എഫ് ആക്രമണങ്ങൾക്ക് ജനം തിരിച്ചടി നൽകും’- കെ.സുധാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button