
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നേതാക്കളെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയാണെന്നും ഇന്നും പ്രതിഷേധം തുടരുമെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നില്ലെന്നും ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
‘നാഷണൽ ഹെറാൾഡ് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടത്. ഇന്നും ശക്തമായ പ്രതിഷേധം തുടരും. വീട്ടിൽ നിന്നടക്കം നേതാക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയാണ്, ഇ.ഡി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിഭാഗത്തിൻ്റെ ജോലിയാണ് ചെയ്യുന്നത്. ഹിസ് മാസ്റ്റേഴ്സ് വോയ്സ് ആണ്. എത്ര ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടാലും ഹാജരായി മറുപടി നൽകും. ഈ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ വരുന്നില്ല. ഒരാള് പോലും പണം കൈപ്പറ്റിയിട്ടില്ല’- കെ.സി വേണുഗോപാൽ പറഞ്ഞു.
Post Your Comments