തിരുവനന്തപുരം: രാജ്യത്തെ യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നേതാക്കളെ വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഒന്നര വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ദുരന്തമാണെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. തൊഴില്‍ രഹിതര്‍ക്ക് സൈന്യത്തിലടക്കം പ്രതീക്ഷ നല്‍കുന്ന പദ്ധതിയുടെ വിമര്‍ശകര്‍ രാജ്യത്തെ യുവ ജനങ്ങളുടെ ശത്രുക്കളാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണയ്ക്ക് പിന്നാലെ ലോകം മുഴുവന്‍ സാമ്പത്തിക മരവിപ്പില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഭാരതം ധീരമായ ചുവട് വെച്ചിരിക്കുന്നത്. ഇത് ചെറുപ്പക്കാര്‍ക്ക് വലിയ സാദ്ധ്യത തുറന്നു നല്‍കുന്നതാണെന്നും ഈ പദ്ധതിയെ ഉള്ളു തുറന്ന് ശ്ലാഘിക്കേണ്ടതിന് പകരം വിമര്‍ശനം നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.
Post Your Comments