മല്ലപ്പള്ളി: കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകര്‍ രംഗത്ത്. നിക്ഷേപകര്‍ സംഘടിച്ച് ബാങ്കിലെത്തി. പണം ലഭിക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ടവരില്‍ നിന്ന് വ്യക്തമായ വിവരം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു നിക്ഷേപകര്‍.
ചൊവ്വാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ബാങ്കിലെത്തിയവര്‍ അഞ്ചുമണി കഴിഞ്ഞിട്ടും ബാങ്കില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായില്ല. അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചിട്ടും മടങ്ങാന്‍ തയാറായില്ല. തുടർന്ന്, അസിസ്റ്റന്റ് രജിസ്ട്രാറുമായി ഫോണില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പിരിഞ്ഞു പോയത്.
Read Also : പെൺകരുത്തിൽ കേരളം: ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
സ്ത്രീകളടക്കം 12 നിക്ഷേപകരാണ് പണം തിരികെ ആവശ്യപ്പെട്ട് ബാങ്കില്‍ എത്തിയത്. ജീവനക്കാര്‍ അസിസ്റ്റന്റ് രജിസ്ട്രാറെ വിവരമറിയിച്ചു. ഏതാനും ദിവസത്തിനുള്ളില്‍ നേരിട്ട് ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും പണം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും അദ്ദേഹം ഫോണിലൂടെ സംസാരിച്ച് ഉറപ്പു നല്‍കിയതായി നിക്ഷേപകര്‍ പറഞ്ഞു. ഈ ഉറപ്പില്‍ തല്ക്കാലം സമരം അവസാനിപ്പിക്കുകയാണെന്നും നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
രണ്ടു മുതല്‍ 12 ലക്ഷം രൂപ വരെ ലഭിക്കാനുള്ളവര്‍ ഇതില്‍ ഉൾപ്പെടുന്നു. 96 ലക്ഷം രൂപയാണ് ഇത്രയും പേര്‍ക്ക് മാത്രമായി നല്‍കാനുള്ളത്.
Post Your Comments