മക്ക: ആഭ്യന്തര ഹജ് തീർത്ഥാടകരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് സൗദി അറേബ്യ. 1,50,000 പേരെയാണ് ഇത്തവണ ഓൺലൈൻ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തതെന്ന് സൗദി അറേബ്യ അറിയിച്ചു.
ഇത്തവണ ഹജ് തീർത്ഥാടനത്തിന് അർഹരായവർക്ക് അവരുടെ ഫോണുകളിൽ സന്ദേശം ലഭിക്കും. തുടർന്ന് ഹജ്- ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ഇഅ്തമർനാ ആപ് വഴിയോ പണമടച്ച് തുടർ നടപടികൾ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
അതേസമയം, അംഗീകൃത കോവിഡ് വാക്സിനുകളിൽ 2 ഡോസെങ്കിലും സ്വീകരിച്ചവർക്ക് മാത്രമാണ് ഹജ് തീർത്ഥാടനത്തിന് അനുമതി ലഭിക്കുക. രാജ്യത്തിന് പുറത്തു നിന്ന് ചെല്ലുന്നവർ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കേണ്ടതാണ്. ഹജ് തീർത്ഥാടനത്തിന് എത്തുന്നവർ യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസത്തിന് മുൻപ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
Read Also: എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്.
Post Your Comments