UAELatest NewsNewsInternationalGulf

യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് യുഎഇ

അബുദാബി: യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് യുഎഇ. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി ഹെലിപ്പാഡിൽ നടന്ന പ്രത്യേക യോഗ സെഷനിൽ 35 പേരാണ് പങ്കെടുത്തത്. ആകാശത്ത് വിസ്മയമായി സ്‌ട്രോബറി സൂപ്പർമൂൺ ഉദിച്ച ദിവസം തന്നെ വ്യത്യസ്തമായ യോഗാഭ്യാസം നടത്താനായതിന്റെ സന്തോഷത്തിലാണ് ഇവർ. രാജ്യാന്തര യോഗ ദിനത്തിന് മുന്നോടിയായി വിപിഎസ് ഹെൽത്ത്കെയർ സംഘടിപ്പിക്കുന്ന യോഗ്യാഭ്യാസ പരിപാടികളുടെ ഭാഗമായിരുന്നു പൂർണചന്ദ്ര യോഗ സെഷൻ. സ്‌ട്രോബറി മൂൺ രാത്രിയിൽ തന്നെ പൂർണചന്ദ്ര യോഗ നടത്താനായത് പുതിയ അനുഭവമാണെന്നാണ് യോഗ പരിപാടിയിൽ പങ്കെടുത്തവർ പറയുന്നത്.

Read Also: അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്: മോണിക്കയുമായി വേര്‍പിരിഞ്ഞുവെന്ന് ജാസ്മിന്‍

അബുദാബി, അൽഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ആശുപത്രികളിലും പൊതുജനങ്ങൾക്കായി യോഗ സെഷനുകൾ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വൻ യോഗ പരിപാടികൾക്കായി ഇന്ത്യൻ എംബസി, അബുദാബി സ്പോർട്സ് കൗൺസിൽ, ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുമായി വിപിഎസ് ഹെൽത്ത്കെയറും ബുർജീൽ ആശുപത്രികളും സഹകരിക്കും.

Read Also: എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button