Latest NewsIndiaNews

അഗ്നിപഥ് പദ്ധതി നടപ്പാക്കരുത്, കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്‌നിപഥിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെ രാഹുല്‍ വിമര്‍ശിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഇടയിലാണ് രാജ്യം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.

Read Also: സ്വർണം കടത്തിയത് മുഖ്യമന്ത്രിയാണെന്ന് ജനം വിശ്വസിക്കുന്നു: പിണറായി വിജയൻ മറുപടി പറയണമെന്ന് കെ. സുധാകരൻ

സേനയുടെ അന്തസ്സും പാരമ്പര്യവും വീര്യവും അച്ചടക്കവും വിട്ടുവീഴ്ച ചെയ്യുന്നത് ബിജെപി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഇന്ത്യന്‍ സായുധ സേനയെ ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാക്കി മാറ്റാനുള്ള ചരിത്രപരമായ തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്‌നിപഥ്. പതിനേഴര വയസ് മുതല്‍ 21 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് പദ്ധതി പ്രകാരം സൈനിക സേവനത്തിന് അവസരം. പ്രതിവര്‍ഷം 46,000 യുവാക്കളെയാണ് കര, നാവിക, വ്യോമ സേനകളിലേയ്ക്ക് പദ്ധതി പ്രകാരം നിയമിക്കുക.

‘അഗ്‌നിപഥ്’ പദ്ധതി പ്രകാരം നിയമിതരാകുന്ന സേനാംഗങ്ങളെ അഗ്‌നിവീരന്മാര്‍ എന്നാകും വിളിക്കുക. പെണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ ഭാഗമാകാം. അഗ്‌നിപഥ് പദ്ധതി പ്രകാരമുള്ള ആദ്യ റിക്രൂട്ട്‌മെന്റ് റാലി വരുന്ന 90 ദിവസങ്ങള്‍ക്കുള്ളില്‍ നടക്കും. 45,000 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നിയമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button