IdukkiLatest NewsKeralaNattuvarthaNews

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം : തൊടുപുഴയിൽ യുവാവ് കൊല്ലപ്പെട്ടു, സുഹൃത്ത് അറസ്റ്റിൽ

ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്

ഇടുക്കി: സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു.

തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന്, നോബിൾ കല്ല് കൊണ്ട് തലക്കടിച്ച് മജുവിനെ കൊലപ്പെടുത്തുകയായിരുന്നു.

Read Also : മദ്യപിച്ചതിന് തെളിവില്ല, പരിശോധനയ്ക്ക് വിസമ്മതിച്ച് പോലീസും ഡോക്ടറും: ഇ.പി. ജയരാജന്റെ വാദം പൊളിയുന്നു

മജുവിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button