തേർഡ് പാർട്ടി സർവീസുകളില്ലാതെ ചാറ്റുകൾ ബാക്കപ്പ് ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. വാബെറ്റ്ഇൻഫോ റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പിലെ ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലേക്ക് എക്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിക്കുക. കൂടാതെ, ഉപയോക്താക്കൾക്ക് ഫോണിന്റെ ലോക്കൽ സ്റ്റോറേജ് സ്പേസിലേക്ക് ചാറ്റ് ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷനും ലഭിക്കും.
സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, മറ്റ് വീഡിയോ ഫയലുകൾ എന്നിവ പോലുള്ള മുഴുവൻ ചാറ്റ് ഹിസ്റ്ററിയും ബാക്കപ്പ് ചെയ്യാൻ സാധിക്കും. ഗൂഗിൾ ഡ്രൈവിലേക്ക് എക്സ്പോർട്ട് ചെയ്യുമ്പോൾ ഒരു പരിധി റീച്ച് ചെയ്താൽ ഉപയോക്താക്കൾക്ക് ചാറ്റ് ബാക്കപ്പുകൾ ഫോണിന്റെ ലോക്കൽ സ്റ്റോറേജിലേക്ക് എക്സ്പോർട്ട് ചെയ്യാം. റിപ്പോർട്ടുകൾ പ്രകാരം, ഈ അപ്ഡേറ്റ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായിരിക്കും ആദ്യം ലഭിക്കുക. കൂടാതെ, ഈ ഫീച്ചർ ബീറ്റ ടെസ്റ്ററുകൾക്ക് ഉടൻ ലഭ്യമാക്കും.
Also Read: കലാപഭൂമിയായി തലസ്ഥാനം: കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും
Post Your Comments