Latest NewsIndiaNews

പ്രവാചക നിന്ദ നടത്താൻ നൂപുർ ശർമ്മയ്ക്ക് എന്തധികാരമെന്ന് ചോദിച്ചവർ തന്നെ ഇന്നവരെ ‘കെട്ടിത്തൂക്കുന്നു’!

ന്യൂഡൽഹി: ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശം ഉണ്ടാക്കിയ ‘അസുഖകരമായ’ സംഭവത്തിന്റെ ചൂട് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ, നൂപുർ ശർമ്മയ്‌ക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളും അതിര് വിടുന്ന കാഴ്ചയാണ് കാണാനാകുന്നത്. നൂപുർ ശർമ്മയുടെ കോലം ഉണ്ടാക്കി പരസ്യമായി തൂക്കിലേറ്റുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

പ്രവാചക നിന്ദ നടത്താൻ നൂപുർ ആരാണെന്നും, അതിന് അവർക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും ചോദിച്ച് പ്രതിഷേധിക്കുന്നവർ ഇപ്പോൾ കാണിച്ചുകൂട്ടുന്നത് ജനാധിപത്യ ഇന്ത്യയിൽ ഒരിക്കലും നടന്നുകൂടാത്ത ചില കാര്യങ്ങളാണ്. നൂപുർ പറഞ്ഞത് തെറ്റാണെന്ന് വാദിക്കുന്നവർ, അവരുടെ അറസ്റ്റിനായി മുറവിളി കൂട്ടുന്നവർ ഇന്ന് അവരുടെ തലവെട്ടാൻ ആഹ്വാനം ചെയ്യുകയാണ്. കശ്മീരിലെ ഒരു മൗലാന നൂപുർ ശർമ്മയുടെ തല ഒരിടത്തും ദേഹം മറ്റൊരിടത്തും ആകും വിധം ശിരച്ഛേദം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത ചെറിയ കുട്ടികൾ നടുവിരൽ കാണിച്ച് ഇവരുടെ ചിത്രത്തിൽ മൂത്രമൊഴിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു.

Also Read:അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സ്വന്തമാക്കി ഈ ഫ്രഞ്ച് കമ്പനി

ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ നൂപുറിനെതിരെ തുടർച്ചയായ പ്രതിഷേധമാണ് ഇപ്പോഴും നടക്കുന്നത്. നൂപുർ തന്റെ പ്രസ്താവന പിൻവലിക്കുകയും ബി.ജെ.പി അവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതിന് ശേഷവും അവർക്ക് നേരെ അസഭ്യവർഷം നടത്തി ഒരുകൂട്ടർ രംഗത്തുണ്ട്. കർണാടകയിലെ ബെൽഗാവിൽ നൂപുറിന്റെ ഒരു കോലം തൂങ്ങിക്കിടക്കുന്നു. കെട്ടിത്തൂക്കിയ നിലയിലാണ് കോലമുള്ളത്. താലിബാന്റെ ക്രൂര പ്രവർത്തിയെ ഓർമിപ്പിക്കും വിധമാണ് ഈ സംഭവമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അഫ്‌ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത താലിബാൻ വിമതർക്കെതിരെ അതിക്രമം അഴിച്ചുവിടുകയും ആളുകളെ കൊല്ലുകയും അവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി ക്രെയിനുകളിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ഇതിന് സമാനമാണ് നൂപുറിനെതിരായ അതിരുവിട്ട പ്രതിഷേധം.

നൂപുർ പറഞ്ഞത് ‘തെറ്റായിരുന്നു’ എങ്കിൽ അതിനോടുള്ള സ്വാഭാവിക പ്രതികരണമായി ഇതിനെ കാണാനാകുമോയെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. ഈ വിധം പ്രതിഷേധിക്കുന്നത് ന്യായീകരിക്കാൻ കഴിയുമോ എന്നും ഇവർ ചോദിക്കുന്നുണ്ട്. മതനിന്ദയുടെ പേരിൽ ഒരാളെ കൊല്ലാൻ ആഹ്വാനം ചെയ്യുന്നതിലെ ‘ശരി’ എന്താണെന്നാണ് ബി.ജെ.പി അനുകൂലികൾ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button