റിയാദ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും. സൽമാൻ രാജാവിന്റെ ക്ഷണപ്രകാരമാണ് യുഎസ് പ്രസിഡന്റ് സൗദി അറേബ്യ സന്ദർശിക്കുന്നത്. ജൂലൈ 15, 16 തീയതികളിലാണ് സന്ദർശനം.
സൗദി രാജാവുമായും സൗദി കിരീടാവകാശിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഈജിപ്ത്, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഗൾഫ് സഹകരണ കൗൺസിലിന്റെ ഉച്ചകോടിയിലും ബൈഡൻ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ബൈഡൻ ചർച്ച ചെയ്യും. പ്രാദേശിക, ആഗോള വിഷയങ്ങളെ കുറിച്ചും ചർച്ച നടക്കും.
Post Your Comments