ദുബായ്: അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസിന്റെ കാലാവധി കുറച്ച് യുഎഇ. 14 ദിവസമായാണ് ഗ്രീൻ പാസിന്റെ കാലാവധി കുറച്ചത്. കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. എല്ലാ മേഖലകളിലെയും ജീവനക്കാർക്ക് തീരുമാനം ബാധകമാകുമെന്ന് അധികൃതർ അറിയിച്ചു.
Read Also: കണ്ണൂരിലെ പഴയ ഗുണ്ടയിൽ നിന്നും ജയരാജൻ ഒട്ടും വളർന്നിട്ടില്ല: വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ജൂൺ 20 മുതലാണ് തീരുമാനം നടപ്പിലാക്കുന്നത്. യുഎഇയിലെ സർക്കാർ വകുപ്പുകളിലും മറ്റ് വേദികളിലും പരിപാടികളിലും ചടങ്ങുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമാണ്. അതേസമയം, അടച്ച സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ 3000 ദിർഹം പിഴ ചുമത്തുമെന്നും യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, 1,319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,079 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.
918,815 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 9,00,358 പേർ രോഗമുക്തി നേടി. 2,305 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 16,152 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 180,075 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Read Also: കെ.പി.സി.സി ആസ്ഥാനത്തിന് നേരെ കല്ലേറ്, കാർ തകർത്തു: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സംഘര്‍ഷം
Post Your Comments