തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിട്ടില്ലെന്ന ഡോക്ടറുടെ റിപ്പോർട്ട് സി.പി.എമ്മിന് തിരിച്ചടിയാകുന്നു. ഇതോടെ, വാദി പ്രതിയാകുന്ന കാഴ്ചയാണ് കാണാനാകുന്നത്. രാജ്യാന്തര വിമാന യാത്രയുടെ നിയമ വ്യവസ്ഥയനുസരിച്ച് വിമാനത്തിനുള്ളിൽ പിടിച്ച് തള്ളുന്നതും ശാരീരിക ഉപദ്രവത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. ഇത് ഇ.പി ജയരാജന് വിനയായിരിക്കുകയാണ്.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇപ്പോൾ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരേയും പരാതിയുണ്ട്. ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തെണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അനൂപ് വി ആർ ഇൻഡിഗോ അധികൃതർക്ക് രേഖാമൂലം കത്ത് നൽകി.
Also Read:ഓഹരി വിലയിൽ കനത്ത തിരിച്ചടി നേരിട്ട് എൽഐസി
രാജ്യാന്തര വിമാന യാത്രയ്ക്ക് കർശന നിയമ വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ നിയമ വ്യവസ്ഥ ഇ.പി ജയരാജന് കുരുക്കാകുമെന്നാണ് റിപ്പോർട്ട്. പറക്കുന്ന വിമാനത്തിനുള്ളിൽ വെച്ചാണ് സംഘർഷമെങ്കിൽ വിമാനം റാഞ്ചാൻ ശ്രമിച്ചുവെന്നുൾപ്പെടെയുള്ള കുറ്റങ്ങൾ ആണ് ചുമത്തുക. അതേസമയം, വിമാനം ലാന്റ് ചെയ്ത്, വാതിലുകൾ തുറന്ന ശേഷമാണ് സംഘർഷമെങ്കിൽ എയർപ്പോർട്ടിലെ നിയമങ്ങളാണ് ബാധമാകുക.
ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) പ്രകാരം, വിമാനത്തിൽ ഒരാൾക്കും മറ്റൊരാളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ കഴിയില്ല. നിയമം ലംഘിച്ച് ഇതിലേതെങ്കിലും ചെയ്താൽ ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, 5 ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കാം. മറ്റൊരു ചട്ടം സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (2017) ആണ്. ഇതനുസരിച്ച്, വാക്കുകളാൽ ഉപദ്രവിക്കുന്നവരെ 3 മാസം വിമാനയാത്രയിൽ നിന്നു വിലക്കാം. ശാരീരികമായി ഉപദ്രവിക്കുന്നവരെ 6 മാസവും. ശാരീരികമായ ഉപദ്രവം എന്നതിൽ പിടിച്ചുതള്ളലും (പുഷ്) ഉൾപ്പെടും.
Post Your Comments