Latest NewsNewsIndia

ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍

ഭാര്യമാര്‍ പീഡിപ്പിക്കുന്നു, പുരുഷന്‍മാരെ രക്ഷിക്കുന്നതിന് നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു

മുംബൈ: ഭാര്യമാര്‍ തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു. അവരില്‍ നിന്ന് തങ്ങള്‍ നേരിടുന്നത് അനീതികളും പീഡനവുമാണെന്ന് ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍ പറയുന്നു. ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ഇവര്‍ പ്രക്ഷോഭവും നടത്തി. കഴിഞ്ഞ ദിവസം ഭര്‍ത്താക്കന്‍മാര്‍ പ്രകടനവുമായി തെരുവിലിറങ്ങി. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് വീട്ടിലെ അനീതികള്‍ക്കെതിരെ ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍ രംഗത്തിറങ്ങിയത്.

Read Also: ഒന്നിച്ച് മരിക്കാൻ പുഴയിൽ ചാടാൻ കമിതാക്കൾ: 6 വയസ്സുള്ള കുട്ടിയുടെ അമ്മ നീന്തിക്കയറി, ചാടാത്ത കാമുകനെതിരെ കേസ്

ഇണകളില്‍ സന്തുഷ്ടരല്ലാത്ത ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ പരാതികള്‍ ഉന്നയിക്കുന്നതിനായി കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഔറംഗബാദില്‍ ഒരു ‘പത്‌നി പീഡിറ്റ്’ ആശ്രമം രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് ഇപ്പോള്‍ പ്രക്ഷോഭവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഏഴ് ജന്മങ്ങളിലും ഒരേ ഭര്‍ത്താവിനെ തന്നെ ലഭിക്കുന്നതിനും വേണ്ടി ചൊവ്വാഴ്ച ഭാര്യമാര്‍ ‘വത് പൂര്‍ണിമ’ ആഘോഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ ആല്‍മരങ്ങളെ ആരാധിക്കുന്ന ഒരു ചടങ്ങ് ഉണ്ട്. ഇതിന് ബദലായി പുരുഷന്‍മാര്‍ ആല്‍മരത്തെ ആരാധിച്ച്, വീണ്ടും അതേ ജീവിത പങ്കാളിയെ ലഭിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതായി പത്‌നി പീഡിറ്റ് ആശ്രമത്തിന്റെ സ്ഥാപകന്‍ ഭാരത് ഫുലാരെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button