ദുബായ്: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ജൂൺ 16 പൊതുജനങ്ങൾക്കായി തുറന്നു നൽകും. ദുബായ് ക്രീക്കിനോട് ചേർന്ന് അൽ ജദ്ദാഫിയിലാണ് ലൈബ്രറി സ്ഥിതി ചെയ്യുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ലൈബ്രറി പ്രവർത്തിക്കുക.
Read Also: നൂപൂർ ശർമ്മയെ പിന്തുണച്ച കൗമാരക്കാരനെ ആക്രമിച്ച സംഭവം: നൂറിലധികം പേർക്കെതിരെ കേസെടുത്തു
ഖുർആൻ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത തടി ബുക്ക് റെസ്റ്റിൽവച്ച പുസ്തക ആകൃതിയിലാണ് ലൈബ്രറി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. മധ്യപൂർവ ദേശംനോർത്ത് ആഫ്രിക്ക മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സാംസ്‌കാരിക കേന്ദ്രവും ലൈബ്രറിയുമാണ് ഇത്.
ഏഴ് നിലകളുള്ള കെട്ടിടത്തിൽ ഒരു ദശലക്ഷത്തിലേറെ പുസ്തകങ്ങളും ആറ് ദശലക്ഷത്തിലധികം ഗവേഷണ പ്രബന്ധങ്ങളുമുണ്ട്. സമ്മേളന കേന്ദ്രങ്ങളും പ്രദർശന സ്ഥലങ്ങളും ലൈബ്രറിക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്.
ലൈബ്രറിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ലൈബ്രറി ബോർഡ് അംഗം ജമാൽ അൽ ഷെഹി അറിയിച്ചു. സന്ദർശകർ ലൈബ്രറി ആപ്പ് ഡൗൺലോഡ് ചെയ്യുകയും വേണം.
Read Also: ആരോഗ്യകരമായ മനസിന്റെയും ശരീരത്തിന്റെയും സംയോജനം: യോഗയുടെ പിന്നിലെ ശാസ്ത്രം
Post Your Comments