KeralaNews

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസിനെ പരിഹസിച്ച്  എം.എം മണി

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെയുണ്ടായ പ്രതിഷേധത്തിൽ, യൂത്ത് കോൺഗ്രസിനെതിരെ പരിഹാസവുമായി മുൻ മന്ത്രി എം.എം മണി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം കോൺഗ്രസിനെ പരിഹരിച്ചത്.
ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തൻമാരെന്നും വീണതല്ല സ്രാഷ്ട്ടാംഗം പ്രണമിച്ചതാണ് കേട്ടോയെന്നുമാണ് എം.എം മണി ഫെയ്സ്ബുക്കിൽ കുറിച്ചത്.

തിങ്കളാഴ്ചയായിരുന്നു കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധമുണ്ടായത്. ഇവരെ ഇ.പി ജയരാജൻ തള്ളി താഴെയിടുന്ന വീഡിയോയും പ്രചരിച്ചിരുന്നു.

വിമാനത്തിൽ വച്ച് ഇ.പി ജയരാജൻ മർദിച്ചുവെന്ന് കാട്ടി യൂത്ത്കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button